chattampi swamikal questions and answers : ഈ ലേഖനത്തിലൂടെ ചട്ടമ്പി സ്വാമികളെ പറ്റി ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും ആണ് പരിജയപ്പെടുന്നത്. Kerala PSC നടത്തുന്ന പരീക്ഷകളിലും, സ്കൂളിൽ നടത്തുന്ന Quiz മത്സരങ്ങളിലും ചട്ടമ്പി സ്വാമികളെ കുറിച്ചു ചോദ്യങ്ങൾ ചോദിക്കാറുണ്ട്. താഴെ കാണുന്ന ചോദ്യോത്തരങ്ങൾ നിങ്ങളെ അതിനു സഹായിക്കും.
Chattampi Swamikal Questions and Answers in Malayalam
- ചട്ടമ്പി സ്വാമികൾ ജനിച്ച വർഷം
1853 ഓഗസ്റ്റ് 25 (മലയാള വർഷം 1029 ചിങ്ങം 11)
- ചട്ടമ്പിസ്വാമികൾ ജനിച്ച സ്ഥലം
കൊല്ലൂർ (കണ്ണമ്മൂല),തിരുവനന്തപുരം
- ചട്ടമ്പിസ്വാമികളുടെ പിതാവിന്റെ പേര്
വാസുദേവശർമ്മ
- ചട്ടമ്പിസ്വാമികളുടെ മാതാവിന്റെ പേര്
നങ്ങമ്മ
- ചട്ടമ്പിസ്വാമികളുടെ ജന്മഗ്രഹം
ഉള്ളൂർക്കോട് വീട്
- ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ പേര്
അയ്യപ്പൻ
- ചട്ടമ്പിസ്വാമികളുടെ ബാല്യകാല നാമം
കുഞ്ഞൻപിള്ള
- സന്യാസം സ്വീകരിച്ചതിനുശേഷം ചട്ടമ്പി സ്വാമികൾ സ്വീകരിച്ച പേര്
ഷൺമുഖദാസൻ
ഷൺമുഖഭഗവാൻ്റെ (മുരുകൻ) തീവ്രഭക്ത നായതിനാലാണ് ഷൺമുഖദാസൻ എന്ന പേര് ചട്ടമ്പിസ്വാമികൾ സ്വീകരിച്ചത്.
- ചട്ടമ്പിസ്വാമികളുടെ ഗുരുക്കന്മാർ
തൈക്കാട് അയ്യാസ്വാമികൾ, പേട്ടയിൽ രാമൻപിള്ള ആശാൻ, സുബ്ബജടാപാഠികൾ, കൃഷ്‌ണപിള്ള
- ചട്ടമ്പിസ്വാമികളുടെ ആദ്യകാല ഗുരു
പേട്ടയിൽ രാമൻപിള്ള ആശാൻ
രാമൻപിള്ള ആശാന്റെ ഗുരുകുലത്തിൽ വിദ്യാർ ത്ഥികളുടെ പ്രതിനിധിയായും അവരെ നിയന്ത്രിക്കുന്നതിനായും കുഞ്ഞൻപിള്ളയെ മോണിറ്റർ (ചട്ടമ്പി) ആയി നിയോഗിച്ചു. അങ്ങനെയാണ് 'ചട്ടമ്പി' എന്ന പേര് അദ്ദേഹത്തിന് ലഭിച്ചത്.
- ചട്ടമ്പിസ്വാമികളെ സന്യാസവൃത്തി സ്വീകരിക്കുന്നതിന് പ്രേരിപ്പിച്ച വ്യക്തി
സുബ്ബജടാപാഠികൾ
- വേദോപനിഷത്തുകളിലും, സംസ്‌കൃതത്തിലും യോഗ വിദ്യയിലും ചട്ടമ്പിസ്വാമികളുടെ ഗുരു
സുബ്ബജടാപാഠികൾ
- തമിഴ് വ്യാകരണത്തിലും തമിഴ് വേദാന്തത്തിലും ചട്ടമ്പിസ്വാമികളുടെ ഗുരു
സ്വാമിനാഥദേശികർ
- ചട്ടമ്പിസ്വാമികൾക്ക് ബോധോദയം ലഭിച്ച സ്ഥലം
വടിവീശ്വരം (തമിഴ്‌നാട്)
- ചട്ടമ്പിസ്വാമികൾ സമാധിയായ വർഷം
1924 മെയ് 5
- ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം സ്ഥിതി ചെയ്യുന്നത്
പന്മന
- ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥലത്തിനടുത്ത് ശിഷ്യൻമാർ പണിത ക്ഷേത്രം
ബാലഭട്ടാരക ക്ഷേത്രം
- തിരുവനന്തപുരത്തെ ഗവൺമെൻ്റ് സെക്രട്ടറിയേറ്റിൽ ക്ലർക്കായി സേവനമനുഷ്‌ടിച്ചിട്ടുള്ള നവോത്ഥാനനായകൻ
ചട്ടമ്പിസ്വാമികൾ
- സസ്യഭക്ഷണത്തിന്റെ പ്രാധാന്യവും അഹിംസയും പ്രചരിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച നവോ ത്ഥാന നായകൻ
ചട്ടമ്പി സ്വാമികൾ
- ഹിന്ദുമതത്തിൽ നിന്നും ക്രിസ്‌തുമതത്തിലേക്കുള്ള മതപരിവർത്തനത്തെ എതിർത്തിരുന്ന നവോത്ഥാന നായകൻ
ചട്ടമ്പിസ്വാമികൾ
“ജാതി വ്യവസ്ഥയുടെ കെടുതികൾ ഇല്ലാതാക്കുന്നതിന് പരിഹാരം ക്ഷേത്രങ്ങൾ സ്ഥാപിക്കൽ അല്ല. ക്ഷേത്രങ്ങളിൽ നിന്നും ജാതിഭൂതങ്ങളെ അടിച്ച് പുറത്താക്കുകയാണ് വേണ്ടത്” എന്ന് അഭിപ്രായപ്പെട്ട നവോത്ഥാന നായകൻ
ചട്ടമ്പിസ്വാമികൾ
Chattampi Swamikal Questions and Answers in Malayalam
ചട്ടമ്പിസ്വാമികളും സ്വാമി വിവേകാനന്ദനും
- സ്വാമി വിവേകാനന്ദനെ കേരള സന്ദർശന ത്തിനായി ക്ഷണിച്ച വ്യക്തി
ഡോ. പൽപ്പു
- സ്വാമി വിവേകാനന്ദൻ ചട്ടമ്പിസ്വാമികളെ സന്ദർശിച്ച വർഷം
1892
കൊടുങ്ങല്ലൂരിൽ നിന്നും എറണാകുളത്തെത്തിയാണ് വിവേകാനന്ദൻ ചട്ടമ്പി സ്വാമികളെ സന്ദർശിച്ചത്.
“മലബാറിൽ ഞാനൊരു യഥാർത്ഥ മനുഷ്യനെ കണ്ടു’ എന്ന് വിവേകാനന്ദൻ പരാമർശിച്ചത് ആരെ കുറിച്ചാണ്
ചട്ടമ്പിസ്വാമികൾ
“അദ്ദേഹം ഒരു ഗരുഡനാണെങ്കിൽ ഞാനൊരു കൊതുകാണ് അതാണ് ഞങ്ങൾ തമ്മിലുള്ള വ്യത്യാസം’ എന്ന് ചട്ടമ്പി സ്വാമികൾ പരാമർശിച്ചത് ആരെ കുറിച്ചാണ്
സ്വാമി വിവേകാനന്ദൻ
- സ്വാമി വിവേകാനന്ദന് ചിന്മുദ്രയുടെ മാഹാത്മ്യത്തെപ്പറ്റി വിവരിച്ചുകൊടുത്തത്
ചട്ടമ്പിസ്വാമികൾ
ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും
- ചട്ടമ്പിസ്വാമികൾ ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ വർഷം
1882 (ചെമ്പഴന്തിക്കടുത്തുള്ള അണിയൂർ ക്ഷേത്രത്തിൽ വച്ച്)
- ചട്ടമ്പിസ്വാമികളെയും ശ്രീനാരായണഗുരു വിനെയും ഹഠയോഗവിദ്യ അഭ്യസിപ്പിച്ച വ്യക്തി
തൈക്കാട് അയ്യാസ്വാമികൾ
- ചട്ടമ്പിസ്വാമികളോടുള്ള ബഹുമാനാർത്ഥം ശ്രീനാരായണ ഗുരു രചിച്ച കൃതി
നവമഞ്ജരി
Chattampi Swamikal Questions and Answers in Malayalam
ചട്ടമ്പിസ്വാമികളുടെ വിശേഷണങ്ങൾ
ചട്ടമ്പിസ്വാമികളുടെ പ്രധാന കൃതികൾ
വേദാധികാര നിരൂപണം |
പ്രാചീന മലയാളം |
മോക്ഷപ്രദീപഖണ്ഡനം |
ക്രിസ്‌തുമതഛേദനം |
മറ്റ് കൃതികൾ
- വേദപഠനം ബ്രാഹ്മണരുടെ മാത്രം കുത്തകയ ല്ലെന്നും അത് എല്ലാ ഹിന്ദുക്കൾക്കും അവകാശ പ്പെട്ടതാണെന്നും സമർത്ഥിക്കുന്ന ചട്ടമ്പിസ്വാമി കളുടെ കൃതി
വേദാധികാര നിരൂപണം
- ശൂദ്രൻമാർക്കും വേദം പഠിക്കുന്നതിനുള്ള അവകാശമുണ്ടെന്ന് വാദിച്ച ചട്ടമ്പിസ്വാമി കളുടെ കൃതി
വേദാധികാര നിരൂപണം
- ‘ ‘തീ പോലുള്ള വാക്കുകൾ കത്തിപ്പോകാത്തത് ഭാഗ്യം’ എന്ന് വിവേകാനന്ദൻ അഭിപ്രായപ്പെട്ട ചട്ടമ്പിസ്വാമികളുടെ കൃതി
വേദാധികാര നിരൂപണം
- പരശുരാമൻ കേരളത്തെ ബ്രാഹ്മണർക്ക് ദാനമായി നൽകി എന്ന പുരാവൃത്തത്തെ ഖണ്ഡിക്കുന്ന ചട്ടമ്പിസ്വാമികളുടെ കൃതി
പ്രാചീന മലയാളം
- ബ്രഹ്മാനന്ദ ശിവയോഗിയുടെ കൃതിയായ മോക്ഷപ്രദീപത്തെ വിമർശിച്ചുകൊണ്ട് ചട്ടമ്പി സ്വാമികൾ രചിച്ച കൃതി
മോക്ഷപ്രദീപഖണ്ഡനം
- .ക്രിസ്‌തീയ മിഷനറിമാരുടെ കേരളത്തിലെ പ്രവർത്തനങ്ങളെ ശക്തമായി എതിർക്കു കയും വിമർശിക്കുകയും ചെയ്‌ത ചട്ടമ്പിസ്വാമികളുടെ കൃതി
ക്രിസ്‌തുമതഛേദനം
- മനുഷ്യസമുദായത്തിൻ്റെ ആദ്യഭാഷ തമിഴാണെന്ന് വാദിക്കുന്ന ചട്ടമ്പിസ്വാമികളുടെ കൃതി
ആദിഭാഷ
- ചട്ടമ്പിസ്വാമികളുടെ ഏറ്റവും വലിയ കൃതി
പ്രാചീന മലയാളം
- ചട്ടമ്പി സ്വാമികളുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് പണ്ഡിറ്റ് കറുപ്പൻ രചിച്ച കവിത
സമാധി സപ്തകം
- കെ.മഹേശ്വരൻ നായർ ചട്ടമ്പി സ്വാമികളെ ക്കുറിച്ച് എഴുതിയ ജീവചരിത്ര ഗ്രന്ഥം
ചട്ടമ്പിസ്വാമികൾ കൃതികളും
- ചട്ടമ്പിസ്വാമികളെകുറിച്ച് ടോണി മാത്യു രചിച്ച കൃതി
ചട്ടമ്പിസ്വാമികൾ : ജീവിതവും ദർശനവും
Chattampi Swamikal Questions and Answers in Malayalam
ചട്ടമ്പിസ്വാമികളുടെ ശിഷ്യന്മാർ
ബോധേശ്വരൻ |
പെരുന്നെലി കൃഷ്ണ വൈദ്യൻ |
വെളുത്തേരി കേശവൻ വൈദ്യൻ |
കുമ്പളത്ത് ശങ്കുപിള്ള |
നീലകണ്ഡതീർത്ഥപാദർ |
തീർത്ഥപാദ പരമഹംസ സ്വാമികൾ |
- ചട്ടമ്പിസ്വാമികളുടെ ജന്മദിനമായ ആഗസ്റ്റ് 25 കേരളത്തിൽ ജീവകാരുണ്യ ദിനമായി ആചരിക്കപ്പെട്ടു വരുന്നു
- ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ് ചട്ടമ്പി സ്വാമി കളോടുള്ള ആദരസൂചകമായി പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം
2014 ഏപ്രിൽ 30
ചട്ടമ്പിസ്വാമികളെ കുറിച്ചുള്ള ഈ chattampi swamikal questions and answers എന്ന ഈ സമഗ്രഹമായ ലേഖനം താങ്കള്‍ക്ക് ഉപകാരപ്രദം ആയെന്നു കരുതുന്നു
കേരള വർമ്മ പഴശ്ശിരാജയെ കുറിച്ചുള്ള ലേഖനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക