മലയാളി മെമ്മോറിയൽ – Malayali Memorial
Malayali Memorial purpose– തിരുവിതാംകൂർ നാട്ടുരാജ്യങ്ങളിൽ ഉയർന്ന ഉദ്യോഗങ്ങൾ തമിഴ് ബ്രാഹ്മണർക്ക് വേണ്ടി മാത്രം മാറ്റിവച്ചിരുന്നു. ഉയർന്ന വിദ്യാഭ്യാസവും കഴിവും ഉണ്ടായിരുന്നിട്ടും മലയാളികൾക്ക് അവസരം നൽകിയിരുന്നില്ല അതിൽ പ്രതിഷേധിച്ച് ബാരിസ്റ്റർ ജി പി പിള്ളയുടെ നേതൃത്വത്തിൽ സി വി രാമൻപിള്ള എഴുതി തയ്യാറാക്കിയ (malayali memorial) മലയാളി മെമ്മോറിയൽ നിവേദനം (malayali memorial year) 1891 ജനുവരി 1 ന് അന്നത്തെ രാജാവായിരുന്ന ശ്രീമൂലം തിരുനാളിന് സമർപ്പിച്ചു. ഇംഗ്ലീഷുകാരനായ പ്രമുഖ അഭിഭാഷകൻ നോർട്ടൻന്റെ നിയമോപദേശപ്രകാരമാണ് മലയാളി മെമ്മോറിയൽ തയ്യാറാക്കിയത്. തിരുവതാംകൂർ തിരുവിതാംകൂർകാർക്ക് എന്നതായിരുന്നു മലയാളം മെമ്മോറിയൽ മുദ്രാവാക്യം. മലയാളി മെമ്മോറിയലിൽ (malayali memorial) ആദ്യം കെ പി ശങ്കരമേനോനും രണ്ടാമത് ബാരിസ്റ്റർ ജി പി പിള്ളയും മൂന്നാമതായി ഡോക്ടർ പൽപ്പുവും ഒപ്പുവച്ചു. നാനാ ജാതി മതങ്ങളിൽ പെട്ട 100028 പേർ ഈ ഹർജയിൽ ഒപ്പിട്ടിരുന്നു.
Malayali Memorial PSC ആവർത്തിക്കുന്ന ചോദ്യങ്ങൾ – PSC Previous Questions about Malayali Memorial
- മലയാളി മെമ്മോറിയലിന് നേതൃത്വം നൽകിയ വ്യക്തി
– ബാരിസ്റ്റർ ജി.പി.പിള്ള
- മലയാളി മെമ്മോറിയൽ നിവേദനം സമർപ്പിക്കപ്പെട്ടത് ആർക്ക്
– ശ്രീമൂലം തിരുനാളിന്
- മലയാളി മെമ്മോറിയൽ ശ്രീമൂലം തിരുനാളിന് സമർപ്പിച്ച വർഷം malayali memorial year
– 1891 ജനുവരി 1
- മലയാളി മെമ്മോറിയലിൽ ആദ്യമായി ഒപ്പ് വച്ചത്
– കെ.പി. ശങ്കരമേനോൻ
- മൂന്നാമതായി ഒപ്പ് വച്ചത് third signatory of malayali memorial
– ഡോ. പൽപ്പു
- മലയാളി മെമ്മോറിയലിന്റെ പ്രധാന നേതാക്കൾ malayali memorial leader
– കെ.പി ശങ്കരമേനോൻ
– സി.വി.രാമൻ പിള്ള
– ഡോ. പൽപ്പു
– കാവാലം നീലകണ്ഠൻ പിള്ള
- മലയാളി മെമ്മോറിയൽ എഴുതി തയ്യാറാക്കിയത്
-സി.വി.രാമൻപിള്ള
- മലയാളി മെമ്മോറിയലിന് നിയമോപദേശം നൽകിയ ഇംഗ്ലീഷുകാരൻ
– നോർട്ടൻ
- മലയാളി മെമ്മോറിയലിന്റെ മുദ്രാവാക്യം
– തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക്
- തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്
– ബാരിസ്റ്റർ ജി.പി. പിള്ള