എൻ. ബാലാമണിയമ്മ | Balamani Amma

മാതൃത്വത്തിന്റെ കവയത്രി എന്നറിയപ്പെട്ട ഇന്ത്യയിലെ തന്നെ പ്രമുഖയായ എഴുത്തുകാരിയാണ് നാലപ്പാട്ട് ബാലാമണിയമ്മ Balamani Amma. ചിറ്റൂർ കോവിലകത്ത് കുഞ്ഞുണ്ണി രാജയുടെ നാലപ്പാട്ട് കൊച്ചുകുട്ടിയമ്മയുടെ മകളായി 1909 ജൂലൈ 19ന് തൃശൂർ ജില്ലയിലെ നാലപ്പാട്ട് തറവാട്ടിൽ ജനനം. പ്രസിദ്ധ എഴുത്തുകാരനായ നാലപ്പാട്ട് നാരായണമേനോൻ അമ്മാവൻ ആയിരുന്നു. പതിനാറാം വയസ്സു മുതൽ കവിത എഴുതാൻ തുടങ്ങിയ ബാലാമണിയമ്മക്ക് ഔപചാരികമായ വിദ്യാഭ്യാസം ഒന്നും ലഭിച്ചിരുന്നില്ല. അമ്മാവൻറെ ശിക്ഷണമാണ് സാഹിത്യത്തിൽ മുന്നേറാൻ ബാലാമണിയമ്മക്ക് പ്രചോദനമായത്. പത്തൊമ്പതാമത്തെ വയസ്സിലാണ് മാതൃഭൂമി മാനേജും ഡയറക്ടർ മാനേജർ എഡിറ്ററുമായിരുന്ന ബി എം നായരെ വിവാഹം കഴിക്കുന്നത്. Balamani Amma Daughter പ്രശസ്ത സാഹിത്യകാരിയായിരുന്ന കമല സുരയ്യ എന്ന മാധവിക്കുട്ടി ബാലാമണിയമ്മയുടെ മകളാണ്. ഡോ. ശ്യാം സുന്ദർ, സുലോചന നാല് പാട്ട്, ഡോ. മോഹൻദാസ് എന്നിവരാണ് മറ്റു മക്കൾ

1930 ൽ ഇറങ്ങിയ കൂപ്പുകൈ എന്ന കവിതയാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. മാതൃത്വവും ശൈശവഭാവവും ആണ് ബാലാമണിയമ്മയുടെ കവിതകളിൽ മുന്നിട്ടു നിന്നിരുന്നത്. പ്രകൃതിയെയും സമൂഹത്തെയും ആത്മാവിനെയും സ്ത്രീയെയും ചേർത്തേണക്കിക്കൊണ്ട് കവിത രചിക്കുന്നത് ആണ് ബാലാമണിയമ്മയുടെ മുഖമുദ്ര. രചിച്ച കവിതകളിലെ മാതൃഭാവത്തിനു ഊന്നൽ കൊടുത്തതിനാൽ മലയാള സാഹിത്യത്തിലെ അമ്മ മുത്തശ്ശി എന്ന വിശേഷണങ്ങൾ ലഭിച്ചു. 2004 സെപ്റ്റംബർ 29ന് അന്തരിച്ചു.

ലഭിച്ച പുരസ്കാരങ്ങള്

പുരസ്കാരം ലഭിച്ച വര്ഷം-കൃതി
സഹിത്യ നിപുണ ബഹുമതി 1963
കേരള സാഹിത്യ അക്കാദമി പുരസ്കാരം 1964-മുത്തശ്ശി
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 1965-മുത്തശ്ശി
കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് 1979
സാഹിത്യ പ്രവർത്തക സഹകരണ സംഘം പുരസ്കാരം 1981-അമൃതംഗമയ
പത്മഭൂഷൺ 1987
മൂലൂർ പുരസ്കാരം 1988-നിവേദ്യ൦
സമസ്ത കേരള സാഹിത്യ പരിഷത്ത് പുരസ്കാരം 1990
ആശാൻ പുരസ്കാരം 1991
ലളിതാംബികാ അന്തർജ്ജന പുരസ്കാരം 1993
വള്ളത്തോൾ പുരസ്കാരം 1993
കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് 1994
എഴുത്തച്ഛൻ പുരസ്കാരം 1995
സരസ്വതി സമ്മാൻ 1995
എൻ.വി. കൃഷ്ണവാരിയർ പുരസ്കാരം 1997

 

എഴുതിയ കവിതകൾ

 • അമ്മ -1934
 • കുടുംബിനി -1936
 • ധർമ്മമാർഗ്ഗത്തിൽ -1938
 • സ്ത്രീഹൃദയം -1939
 • പ്രഭാങ്കുരം -1942
 • ഭാവനയിൽ -1942
 • ഊഞ്ഞാലിന്മേൽ -1946
 • കളിക്കൊട്ട -1949
 • വെളിച്ചത്തിൽ -1951
 • അവർ പാടുന്നു -1952
 • പ്രണാമം -1954
 • ലോകാന്തരങ്ങളിൽ -1955
 • സോപാനം -1958
 • മുത്തശ്ശി -1962
 • മഴുവിന്റെ കഥ -1966
 • അമ്പലത്തിൽ -1967
 • നഗരത്തിൽ -1968
 • വെയിലാറുമ്പോൾ 1971
 • അമൃതംഗമയ -1978
 • സന്ധ്യ -1982
 • നിവേദ്യം -1987
 • മാതൃഹൃദയം -1988
 • കളങ്കമറ്റ കൈ
 • സഹപാഠികൾ

 മറ്റ് കൃതികൾ

 • അമ്മയുടെ ലോകം -1952
 • ജീവിതത്തിലൂടെ -1969

PSC ആവർത്തിക്കുന്ന ചോദ്യങ്ങൾ – PSC Previous Questions about Balamani Amma

 • മാതൃത്വത്തിന്റെ കവയിത്രി എന്ന് വിശേഷിപ്പിക്കുന്നത് ആരെ ആണ് – ബാലാമണിയമ്മ
 • കേരള സാഹിത്യ അക്കാദമി പുരസ്കാരവും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും നേടിയ “മുത്തശ്ശി” എന്ന കവിത എഴുതിയത് ആരാണ് – ബാലാമണിയമ്മ
 • എഴുത്തച്ചന്‍ പുരസ്‌കാരം ലഭിച്ച ആദ്യ വനിത ആരാണ് – ബാലാമണിയമ്മ
 • 1996 ലെ സരസ്വതി സമ്മാൻ ലഭിച്ച നിവേദ്യം എന്ന കൃതി എഴുതിയത് ആരാണ് – ബാലാമണിയമ്മ
 • സരസ്വതി സമ്മാൻ പുരസ്‌കാരം ലഭിച്ച ആദ്യ മലയാളി ആരാണ് – ബാലാമണിയമ്മ
 • ആരുടെ കവിതാ സമാഹാരമാണ്‌ കൂപ്പുകൈ – ബാലാമണിയമ്മ
 • പ്രശസ്ത സാഹിത്യകാരി മാധവിക്കുട്ടിയുടെ അഥവാ കമലാ സുരയ്യയുടെ മാതാവ്‌ – ബാലാമണിയമ്മ

Leave a Comment