ഈ ലേഖനത്തിലൂടെ കേരള psc ചോദിച്ച പ്രധാനപ്പെട്ട psc questions and answers നമ്മുക്ക് ഇവിടെ പരിചയപ്പെടാം.
- കേരള സംസ്ഥാനം നിലവിൽ വന്നത്
1956 നവംബർ 1
- 1956 നവംബർ 1 ന് കേരളത്തിൻ്റെ ഭാഗമായിരുന്ന ജില്ലകൾ
തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശ്ശൂർ, മലബാർ
- കേരളം ഉൾപ്പെടുന്ന അക്ഷാംശം ഏത്
8°17’30” നും 12°47’40” നും ഇടയ്ക്ക്
- കേരളം ഉൾപ്പെടുന്ന രേഖാംശം
74°27’47” നും 77°37′12” ഇടയ്ക്ക്
- കേരളത്തിന്റെ വിസ്തീർണ്ണം
38,863 ചതുരശ്ര കിലോമീറ്റർ (15005 ചതുരശ്ര മൈൽ )
- ഇന്ത്യൻ യൂണിയൻ്റെ ആകെ വിസ്‌തീർണത്തിന്റെ എത്ര ശതമാനമാണ് കേരളം
1.18%
- വിസ്തീർണത്തിൽ സംസ്ഥാനങ്ങൾക്കിടയിൽ കേ ളത്തിന്റെ സ്ഥാനം
21-മത്
- ഇന്ത്യൻ സംസ്ഥാനങ്ങൾക്കിടയിൽ ജനസാന്ദ്രത യിൽ കേരളത്തിന്റെ സ്ഥാനം
3
- ഇന്ത്യൻ ജനസംഖ്യയുടെ എത്ര ശതമാനമാണ് കേരളത്തിലെ ജനസംഖ്യ
2.76%
- കേരളത്തിന്റെ ജനസാന്ദ്രത എത്ര
859/ച.കി.മി
- കേരളത്തിന്റെ ജനസംഖ്യാ വളർച്ചാ നിരക്ക്
4.91%
- കേരളത്തിന്റെ സാക്ഷരതാ നിരക്ക്
94%
- സ്ത്രീ സാക്ഷരതാ നിരക്ക്
92.1%
- പുരുഷ സാക്ഷരതാ നിരക്ക്
96.1%
- കേരളത്തിൻ്റെ തെക്ക് വടക്ക് നീളം
560 km
- കേരളത്തിന്റെ കടൽതീര ദൈർഘ്യം
580 km
കേരളത്തിന്റെ അതിർത്തികൾ
Kerala Basic Information
കേരളത്തിന്റെ ഭൂപ്രകൃതി
കേരളത്തിലെ ജില്ലാ വിശേഷണങ്ങൾ
- കേരളത്തിലെ ഏറ്റവും വലിയ ജില്ല
പാലക്കാട്
- കേരളത്തിലെ ചെറിയ ജില്ല
ആലപ്പുഴ
- കേരളത്തിലെ വടക്കേ അറ്റത്തുള്ള ജില്ല
കാസർഗോഡ്
- കേരളത്തിലെ തെക്കേ അറ്റത്തുള്ള ജില്ല
തിരുവനന്തപുരം
- കേരളത്തിലെ ജനസംഖ്യ കൂടിയ ജില്ല
മലപ്പുറം
- കേരളത്തിലെ ജനസംഖ്യ കുറഞ്ഞ ജില്ല
വയനാട്
- കേരളത്തിലെ ജനസംഖ്യാ വളർച്ചാ നിരക്ക് ഏറ്റവും കൂടിയ ജില്ല
മലപ്പുറം (13.39%)
- കേരളത്തിലെ ജനസംഖ്യാ വളർച്ചാ നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല
പത്തനംതിട്ട (-3.12%)
- കേരളത്തിലെ ജനസാന്ദ്രത കൂടിയ ജില്ല
തിരുവനന്തപുരം
- കേരളത്തിലെ ജനസാന്ദ്രത കുറഞ്ഞ ജില്ല
ഇടുക്കി
- കേരളത്തിലെ സാക്ഷരത കൂടിയ ജില്ല
പത്തനംതിട്ട
- കേരളത്തിലെ സാക്ഷരത കുറഞ്ഞ ജില്ല
പാലക്കാട്
- കേരളത്തിലെ കടൽത്തീരം കൂടുതൽ ഉള്ള ജില്ല
കണ്ണൂർ
- കേരളത്തിലെ കടൽത്തീരം കുറവുള്ള ജില്ല
കൊല്ലം
- കേരളത്തിലെ കടൽത്തീരം ഉള്ളതിൽ വലിയ ജില്ല
മലപ്പുറം
- കേരളത്തിലെ കടൽത്തീരം ഉള്ളതിൽ ചെറിയ ജില്ല
ആലപ്പുഴ
- കേരളത്തിലെ സ്ത്രീ പുരുഷാനുപാതം കൂടിയ ജില്ല
കണ്ണൂർ (1133/1000)
- കേരളത്തിലെ സ്ത്രീ പുരുഷാനുപാതം കുറഞ്ഞ ജില്ല
ഇടുക്കി (1006/1000)
- തൊഴിൽ രഹിതർ ഏറ്റവും കൂടുതലുള്ള ജില്ല
തിരുവനന്തപുരം
- തൊഴിൽ രഹിതർ ഏറ്റവും കുറവുള്ള ജില്ല
വയനാട്
- ഏറ്റവും കൂടുതൽ വാഹന രജിസ്ട്രേഷൻ നടക്കുന്ന ജില്ല
എറണാകുളം
- ഏറ്റവും കുറവ് വാഹന രജിസ്ട്രേഷൻ നടക്കുന്ന ജില്ല
വയനാട്
- ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല
കാസർഗോഡ്
- ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള ജില്ല
ഇടുക്കി
- നഗരവാസികൾ കൂടുതലുള്ള ജില്ല
എറണാകുളം
- ശതമാനാടിസ്ഥാനത്തിൽ നഗരവാസികൾ കൂടുതലുള്ള ജില്ല
എറണാകുളം (68.07%)
- ശതമാനാടിസ്ഥാനത്തിൽ നഗരവാസികൾ കുറഞ്ഞ ജില്ല
വയനാട് (3.86)
- ഹിന്ദുക്കൾ കൂടുതലുള്ള ജില്ല
തിരുവനന്തപുരം
- മുസ്ലീങ്ങൾ കൂടുതലുള്ള ജില്ല
മലപ്പുറം
- ക്രിസ്ത്യാനികൾ കൂടുതലുള്ള ജില്ല
എറണാകുളം
- ഏറ്റവും കൂടുതൽ പട്ടികജാതിക്കാരുള്ള ജില്ല
പാലക്കാട്
- ഏറ്റവും കുറവ് പട്ടികജാതിക്കാരുള്ള ജില്ല
വയനാട്
- ഏറ്റവും കൂടുതൽ പട്ടികവർഗ്ഗക്കാർ ഉള്ള ജില്ല
വയനാട്
- ഏറ്റവും കുറവ് പട്ടിക വർഗ്ഗക്കാർ ഉള്ള ജില്ല
ആലപ്പുഴ
Kerala state symbols
- കേരളത്തിന്റെ ഔദ്യോഗിക പുഷ്പം
കണിക്കൊന്ന
- കേരളത്തിന്റെ ഔദ്യോഗിക മൃഗം
ആന
- കേരളത്തിന്റെ ഔദ്യോഗിക പക്ഷി
മലമുഴക്കി വേഴാമ്പൽ
- കേരളത്തിന്റെ ഔദ്യോഗിക മൽസ്യം
കരിമീൻ
- കേരളത്തിന്റെ ഔദ്യോഗിക ഫലം
ചക്ക
- കേരളത്തിന്റെ ഔദ്യോഗിക പാനീയം
കരിക്കിൻ വെളളം
- കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം
തെങ്ങ്
- കേരളത്തിന്റെ ദേശീയോത്സവം
ഓണം
- ഔദ്യോഗിക ചിത്രശലഭം
ബുദ്ധമയൂരി
- കേരളത്തിന്റെ ഔദ്യോഗിക തവള ഏത്
മാവേലി തവള
കേരളത്തിന്റെ തെക്കും വടക്കും
- കേരളത്തിന്റെ തെക്കേ അറ്റത്തെ ജില്ല ഏത്
തിരുവനന്തപുരം
- കേരളത്തിന്റെ വടക്കേ അറ്റത്തെ ജില്ല ഏത്
കാസർഗോഡ്
- കേരളത്തിന്റെ തെക്കേ അറ്റത്തെ ലോകസഭാമണ്ഡലം ഏത്
തിരുവനന്തപുരം
- കേരളത്തിന്റെ വടക്കേ അറ്റത്തെ ലോകസഭാമണ്ഡലം ഏത്
കാസർഗോഡ്
- കേരളത്തിന്റെ തെക്കേ അറ്റത്തെ നിയമസഭാമണ്ഡലം ഏത്
നെയ്യാറ്റിൻകര
- കേരളത്തിന്റെ വടക്കേ അറ്റത്തെ നിയമസഭാമണ്ഡലം ഏത്
മഞ്ചേശ്വരം
- കേരളത്തിന്റെ തെക്കേ അറ്റത്തെ കോർപ്പറേഷൻ ഏത്
തിരുവനന്തപുരം
- കേരളത്തിന്റെ വടക്കേ അറ്റത്തെ കോർപ്പറേഷൻ
കണ്ണൂർ
- കേരളത്തിന്റെ തെക്കേ അറ്റത്തെ താലൂക്ക് ഏത്
നെയ്യാറ്റിൻകര
- കേരളത്തിന്റെ വടക്കേ അറ്റത്തെ താലൂക്ക് ഏത്
മഞ്ചേശ്വരം
- കേരളത്തിന്റെ തെക്കേ അറ്റത്തെ ഗ്രാമപഞ്ചായത്ത് ഏത്
പാറശ്ശാല
- കേരളത്തിന്റെ വടക്കേ അറ്റത്തെ ഗ്രാമപഞ്ചായത്ത് ഏത്
മഞ്ചേശ്വരം
- കേരളത്തിന്റെ തെക്കേ അറ്റത്തെ ഗ്രാമം ഏത്
കളിയിക്കാവിള
- കേരളത്തിന്റെ വടക്കേ അറ്റത്തെ ഗ്രാമം ഏത്
തലപ്പാടി
- കേരളത്തിന്റെ തെക്കേ അറ്റത്തെ നദി ഏത്
നെയ്യാർ
- കേരളത്തിന്റെ വടക്കേ അറ്റത്തെ നദി ഏത് ഏത്
മഞ്ചേശ്വരം പുഴ
- കേരളത്തിന്റെ തെക്കേ അറ്റത്തെ തടാകം ഏത്
വേളി
- കേരളത്തിന്റെ വടക്കേ അറ്റത്തെ തടാകം ഏത്
ഉപ്പളക്കായൽ
- കേരളത്തിന്റെ തെക്കേ അറ്റത്തെ ശുദ്ധജലതടാകം ഏത്
വെള്ളായണി
- കേരളത്തിന്റെ വടക്കേ അറ്റത്തെ ശുദ്ധജലതടാകം ഏത്
പൂക്കോട് തടാകം
- കേരളത്തിന്റെ തെക്കേ അറ്റത്തെ വന്യജീവി സങ്കേതം ഏത്
നെയ്യാർ വന്യജീവി സങ്കേതം
- കേരളത്തിന്റെ വടക്കേ അറ്റത്തെ വന്യജീവി സങ്കേതം ഏത്
ആറളം
- കേരളത്തിന്റെ തെക്കേ അറ്റത്തെ റെയിൽവേ സ്റ്റേഷൻ ഏത്
പാറശ്ശാല
- കേരളത്തിന്റെ വടക്കേ അറ്റത്തെ റെയിൽവേ സ്റ്റേഷൻ ഏത്
മഞ്ചേശ്വരം
കേരളത്തിലെ വലുതും ചെറുതും
- വിസ്‌തീർണ്ണം കൂടിയ ഗ്രാമപഞ്ചായത്ത്
കുമളി (ഇടുക്കി)
- വിസ്‌തീർണ്ണം കുറഞ്ഞ ഗ്രാമപഞ്ചായത്ത്
വളപട്ടണം (കണ്ണൂർ)
- ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള വില്ലേജ്
കണ്ണൻ ദേവൻ ഹിൽസ് (ഇടുക്കി)
- ഏറ്റവും കുറവ് ജനസംഖ്യയുള്ള വില്ലേജ്
ക്ലാപ്പാറ (ഇടുക്കി)
- ഏറ്റവും വലിയ താലൂക്ക്
ഏറനാട്
- ഏറ്റവും ചെറിയ താലൂക്ക്
കുന്നത്തൂർ
- ഏറ്റവും കുറച്ച് വില്ലേജുകൾ ഉള്ള താലൂക്ക്
കുന്നത്തൂർ
- കേരളത്തിലെ ജനസംഖ്യ കൂടിയ താലൂക്ക്
കോഴിക്കോട്
- കേരളത്തിലെ ജനസംഖ്യ കുറഞ്ഞ താലൂക്ക്
മല്ലപ്പള്ളി (പത്തനംതിട്ട)
- ഏറ്റവും വലിയ നിയോജക മണ്ഡലം
ഉടുമ്പൻചോല
- ഏറ്റവും ചെറിയ നിയോജക മണ്ഡലം
മഞ്ചേശ്വരം
- ജനസംഖ്യ ഏറ്റവും കൂടിയ കോർപ്പറേഷൻ
തിരുവനന്തപുരം
- ജനസംഖ്യ ഏറ്റവും കുറഞ്ഞ കോർപ്പറേഷൻ
തൃശ്ശൂർ
കേരളത്തിലെ പഞ്ചായത്തുകൾ പ്രത്യേകതകൾ
- 100% സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത്
പോത്താണിക്കാട്
- ആദ്യ വനിത സൗഹൃദ ഗ്രാമപഞ്ചായത്ത്
മാരാരിക്കുളം സൗത്ത്
- കമ്പ്യൂട്ടർവത്കരിച്ച ആദ്യ പഞ്ചായത്ത്
വെള്ളനാട്
- കമ്പ്യൂട്ടർവത്കരിച്ച രണ്ടാമത്തെ പഞ്ചായത്ത്
തളിക്കുളം
- ആദ്യ ശിശു സൗഹൃദ പഞ്ചായത്ത്
വെങ്ങാനൂർ
- ആദ്യ ബാല സൗഹൃദ പഞ്ചായത്ത്
നെടുമ്പാശ്ശേരി
- വൈഫൈ ഏർപ്പെടുത്തിയ ആദ്യ പഞ്ചായത്ത്
തൃക്കരിപ്പൂർ
- പൊതു ജനത്തിന് സൗജന്യ വൈഫൈ ലഭ്യമാ ക്കിയ ആദ്യ ഗ്രാമപഞ്ചായത്ത്
ഇരവിപേരൂർ
- സമ്പൂർണ്ണ വൈദ്യുതീകരിച്ച ആദ്യ പഞ്ചായത്ത്
കണ്ണാടി
- ആദ്യ സമ്പൂർണ ജൈവ ഗ്രാമപഞ്ചായത്ത്
പനത്തടി
- ആദ്യ സമ്പൂർണ്ണ ജൈവ പച്ചക്കറി പഞ്ചായത്ത്
കഞ്ഞിക്കുഴി
- സ്വന്തമായി വൈദ്യുതി ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്ത ആദ്യ പഞ്ചായത്ത്
മാങ്കുളം
- ആദ്യ സാമ്പത്തിക സാക്ഷരത പഞ്ചായത്ത്
മങ്കര
- 100% പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ഗ്രാമപഞ്ചായത്ത്
നിലമ്പൂർ
- ആദ്യ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത്
പോത്തുകൽ
- സമ്പൂർണ ആധാർ രജിസ്ട്രേഷൻ നടപ്പാ ക്കിയ ആദ്യ പഞ്ചായത്ത്
അമ്പലവയൽ
- ആദ്യ ഇ-സാക്ഷരത പഞ്ചായത്ത്
ശ്രീകണ്ഠപുരം
- ആദ്യമായി വികേന്ദ്രീകൃതാസൂത്രണം ആരം ഭിച്ച പഞ്ചായത്ത്
കല്ല്യാശ്ശേരി
- കേന്ദ്രസർക്കാരിൻ്റെ നിർമൽ ഗ്രാമപുരസ്കാരം നേടിയ കേരളത്തിലെ ആദ്യ പഞ്ചായത്ത്
പീലിക്കോട്
- ആദ്യ ഇ- പേയ്മെന്റ് പഞ്ചായത്ത്
മഞ്ചേശ്വരം
- ആദ്യ സമ്പൂർണ രക്തദാന പഞ്ചായത്ത്
മടിക്കൈ