malayalam pazhamchollukal, malayalam pazhamchollukal pdf, pazhamchollukal in malayalam, krishi pazhamchollukal in malayalam, pazhamchollukal malayalam
- വടി കൊടുത്ത് അടി വാങ്ങുന്ന വിദ്യ
തനിക്ക് ഉപദ്രവത്തിന് താൻ തന്നെ അവസരം ഉണ്ടാക്കുന്നു
- ആടിനെ പട്ടിയാക്കുക
ഒരു വസ്‌തുവിന്റെ സത്യം മറച്ചുവച്ച് മറ്റൊന്നാണെന്നു പറയുക
- ഇരയിട്ടു മീൻ പിടിക്കണം
കാര്യം കാണാൻ അൽപ്പം ചെലവു മുടക്കണം
- കരയ്ക്കുമില്ല വെള്ളത്തിലുമില്ല
ഒരു തരത്തിലും പ്രയോജനമില്ലാത്ത അവസ്ഥ
- കരിവിറ്റ പണം കറുത്തിരിക്കുമോ
ഏതു ജോലി ചെയ്‌തു സമ്പാദിക്കുന്ന പൈസക്കും വിലയുണ്ട്
- ആഴമറിയാതെ ആറ്റിലിറങ്ങരുത്
കാര്യത്തിൻ്റെ ഗൗരവമറിയാതെ ഒരു കാര്യത്തിന് ഇറങ്ങിത്തിരിക്കരുത്
- കല്ക്കണ്ടം തിന്നാൻ കൈക്കൂലി വേണോ
നല്ല കാര്യം ചെയ്യാൻ ആരുടേയും ശുപാർശ വേണ്ടാ
- മെത്തയിൽ കിടന്നാൽ വിദ്യയുണ്ടാകില്
ബുദ്ധിമുട്ട് സഹിക്കാതെ വിദ്യ കരസ്ഥമാക്കാൻ കഴി യില്ല
- താൻ പിടിച്ച മുയലിന് നാലുകൊമ്പ്
ഇല്ലാത്ത കാര്യം വിശ്വാസത്തോടെ ഉണ്ട് എന്നു സമർഥിക്കുക
- യോഗമുള്ളവൻ പല്ലക്കുകയറും
ഭാഗ്യം ഉള്ളവന് ഉയർച്ചയുണ്ടാകും
- ജാത്യാലുള്ളത് തൂത്താൽ പോകുമോ?
സ്വാഭാവികമായ ശീലം പോകാൻ ബുദ്ധിമുട്ട് ആണ്
- ചത്ത കുഞ്ഞിൻ്റെ ജാതകം നോക്കുക
ഒരു പ്രയോജനവും ഇല്ലാത്ത പ്രവർത്തി
- ചക്കിനു വച്ചതു കൊക്കിനു കൊണ്ടു
ഒന്നിനുദ്ദേശിച്ചത് മറ്റൊന്നിനായി
- കൊല്ലക്കുടിയിൽ സൂചി വിൽക്കുക
ഔചിത്യരില്ലാത്ത പ്രവൃത്തി
- വീണമരത്തിൽ ഓടിക്കേറാം
ദുർബ്ബലരെ എളുപ്പത്തിൽ തോൽപ്പിക്കാം
- ഊട്ടും കാണാം ഉപ്പും വിൽക്കാം
ഒരു യാത്രയ്ക്കു രണ്ടുകാര്യം സാധിക്കാം
- ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം
ഒരാളെ കണ്ടാൽ അയാളുടെ വീട്ടിലെ / നാട്ടിലെ സ്ഥിതി ഏകദേശം മനസ്സിലാക്കാം.
- ഉർവ്വശീ ശാപം ഉപകാരം
ഒരു ദോഷം ഗുണമായിത്തീരുക
- ഉള്ള കഞ്ഞിയിൽ പാറ്റ വീഴുക
നിലവിൽ ഉള്ളതും ഇല്ലാതായി
- ഉണ്ണാനില്ലാഞ്ഞിട്ട് വിത്തു കുത്തിയുണ്ണുക
തൽക്കാലത്തെ ആവശ്യത്തിനായി ഭാവിയിൽ വലിയ നഷ്‌ടമുണ്ടാക്കുന്ന പ്രവർത്തി ചെയ്യുക
- ഈച്ച പറന്നാൽ ഇരുകാതമാകുമോ
നിസാരന്മാർ എത്ര പ്രവർത്തിച്ചാലും ഫലം നിസ്സാരമായിരിക്കും
- മുക്കു മുറിച്ച് ശകുനം മുടക്കുക
തനിക്ക് വലിയ നാശം വരുത്തി അന്യന് ഉപദ്രവം ചെയ്യുക
- ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം
ഇഷ്ടമില്ലാത്തവരുടെ ഏതു സൽപ്രവൃത്തിയും ദുഷ്ടപ്രവൃത്തിയായി കരുതും
- ഇരിപ്പിടം കെട്ടിയേ പടിപ്പുര കെട്ടാവു
ആദ്യം പ്രധാന കാര്യം പിന്നീട് അപ്രധാനമാ
- ഇണങ്ങിയാൽ നക്കിക്കൊല്ലും പിണങ്ങിയാൽ കുത്തിക്കൊല്ലും
എങ്ങനെയായാലും ഉപദ്രവമേ ചെയ്യൂ
- ഇട്ടിയമ്മ മറിഞ്ഞാൽ കൊട്ടിയമ്പലത്തോളം
സ്ത്രീ സാമർത്ഥ്യം വീട്ടിനുള്ളിൽ മാത്രം
- ആയാലൊരു തെങ്ങ് പോയാലൊരു പൊങ്ങ്
സാധിച്ചാൽ വലിയ കാര്യം പോയാൽ വലിയ നഷ്ടമില്ല
malayalam pazhamchollukal
- ആടിനറിയോ അങ്ങാടി വാണിഭം
നിസാരന്മാർക്ക് വലിയ കാര്യങ്ങളെക്കുറിച്ച് ഒരറിവും ഉണ്ടാകില്ല
- അച്ചാണിയില്ലാത്തേര് മുച്ചാൺ പോകുകയില്ല
അടിസ്ഥാനമില്ലെങ്കിൽ പുരോഗതി ഇല്ല
- വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും
മനസ്സുണ്ടെങ്കിൽ മാർഗ്ഗവുമുണ്ട്
- ആന കൊടുത്താലും ആശ കൊടുക്കരുത്
ആരെയും ആശിപ്പിക്കരുത്
- അഴകിയവനെ അച്ഛനെന്നു വിളിക്കുക
ബന്ധുവാണെന്നു * പണവും പ്രതാപവുമുള്ളവരെ പറയുക
- അളകുത്തിയാൽ ചേരയും കടിക്കും
അകാരണമായി ഉപദ്രവിച്ചാൽ സാധുക്കൾ പോലും തിരിച്ചടിക്കും
Malayalam Pazhamchollukal
- ഇല മുള്ളിൽ വീണാലും മുള്ള് ഇലയിൽ വീണാലും ഇലയ്ക്ക് കേട്
ബലവാനുമായുള്ള ഏറ്റുമുട്ടലിൽ ബലഹീനനു നാശം സംഭവിക്കും
- അറുത്ത കൈക്ക് ഉപ്പു തേയ്ക്കാത്തവൻ
ആർക്കും ഒരു ഉപകാരവും ചെയ്യാത്തവൻ
- താൻ പാതി ദൈവം പാതി
പ്രാർത്ഥനയോടൊപ്പം പ്രവൃത്തിയും വേണം
- അണ കടന്ന വെള്ളം തിരിച്ചു വരികയില്ല
കഴിഞ്ഞ കാര്യം തിരികെ വരുന്നതല്ല
- അപ്പം തിന്നാൽ പോരെ കുഴിയെണ്ണണോ?
ആവശ്യമില്ലാത്തത് അറിയുവാനുള്ള ആകാംക്ഷ പ്രകടിപ്പിക്കുക
- ഏര വിഴുങ്ങുന്ന പിശാചിന് കതകൊരു പപ്പടം
വലിയ കാര്യങ്ങൾ ചെയ്യുന്നവനു ചെറിയ കാര്യം നിസ്സാരം
- ഒന്നേ ഉണ്ടെങ്കിലും ഉലക്ക കൊണ്ടടിക്കണം
ഒന്നേ ഉള്ളൂ എന്നു കരുതി കൂടുതൽ ലാളിക്കരുത്
- അടികൊള്ളാൻ ചെണ്ട പണം വാങ്ങാൻ മാരാർ
കഷ്ടപ്പെടുന്നത് ഒരാൾ പണം വാങ്ങുന്നത് മറ്റൊ രാൾ
- അടിച്ച വഴിയെ പോയില്ലെങ്കിൽ പോയ വഴിയേ അടിക്കാം
“ഉപദേശം അനുസരിക്കുന്നില്ലെങ്കിൽ പോകുന്ന പോലെ വിടുക
- പാമ്പും ചാകണം കോലും ഒടിയരുത്
നഷ്ടം വരാതെ കാര്യം സാധിക്കണം
- അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ കിട ക്കുമോ
അർഹതയില്ലാത്തവർക്ക് സ്ഥാനം കൊടുത്താലും ഫലമുണ്ടാവില്ല
- അരമന രഹസ്യം അങ്ങാടിയിൽ പാട്ട്
രഹസ്യം എത്ര സൂക്ഷിച്ചാലും പുറത്താകും
- മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കില്ല
ഒന്നിൽ നിന്ന് മറ്റൊന്നുണ്ടാകുകയില്ല
- നിത്യഭ്യാസി ആനയെ എടുക്കും
നിരന്തരമായ പരിശീലനം കൊണ്ട് അദ്ഭുതകര മായ പല പ്രവർത്തികളും ചെയ്യാൻ കഴിയും.
- എൻ്റെ മുല്ലയും പൂക്കും
എനിക്കും നല്ലകാലം വരും
- അടി തെറ്റിയാൽ ആനയും വീഴും
ശ്രദ്ധാപൂർവ്വം പ്രവർത്തിച്ചില്ലെങ്കിൽ ഏതു വലി യവനും ആപത്തിൽപ്പെടും
- തള്ള ചവിട്ടിയാൽ പിള്ളയ്ക്ക് കേടില്ല
സ്വന്തക്കാരുടെ ഉപദ്രവം ഉപദ്രവമല്ല
- നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും
നിസ്സാരന്മാരെക്കൊണ്ടും ഉപദ്രവമുണ്ടാകും
- ദശയുള്ളിടത്തേ കത്തി താഴു
സമ്പന്നനെയാണ് എല്ലാവരുടേയും നോട്ടം
- ഏരിയുന്ന വീട്ടിലെ തീ കെടുത്താൻ കിണറു കുഴിക്കുന്നതിനാലോചിക്കുക
സമയോചിതമല്ലാത്ത പ്രവൃത്തി
- എറുമ്പിന് ഇറവെള്ളം സമുദ്രം
ചെറിയവർക്ക് നിസ്സാരകാര്യം വലുതായി തോന്നും
- എലിയെത്തോൽപ്പിച്ച് ഇല്ലം ചുടുക
നിസ്സാരകാര്യത്തിന് വലിയ നഷ്ടമുണ്ടാക്കുക
- തേടിയ വള്ളി കാലിൽ ചുറ്റുക
അന്വേഷിച്ചു നടക്കുന്ന വസ്‌തു യാദൃശ്ചികമായി കണ്ടെത്തുക
- അങ്ങാടിയിൽ തോറ്റതിന് അമ്മയോടോ
പുറത്തെ തോൽവി വീട്ടിൽ വന്ന് തീർക്കുക
- എറുമ്പൂരെ കല്ലും തേയും
നിരന്തര പ്രയത്നം കൊണ്ട് മഹത്തായതും നടത്താം
- അതിമോഹം കുടികെടുത്തും
അത്യാഗ്രഹം നാശം വരുത്തും
- പണം നോക്കുമ്പോൾ മുഖം നോക്കില്ല
സാമ്പത്തിക കാര്യത്തിൽ ബന്ധുത്വം നോക്കില്ല
- അച്ചിക്കു കൊഞ്ചുപക്ഷം നായർക്ക് ഇഞ്ചി പക്ഷം
പരസ്പരം ചേർച്ചയില്ല
- ദുഷ്‌ടൻ നൽകിയാൽ ദുഗ്‌ധവും കയ്ക്കും
ദുഷ്‌ടൻ്റെ കയ്യിൽ നിന്നു കിട്ടുന്ന ഏതു വസ്‌തുവും ദുഷിക്കും
- അങ്കവും കാണാം താളിയുമൊടിക്കാം
ഒരു വെടിക്കു രണ്ട് പക്ഷി എന്ന പോലെ
- ആടിയ കാലും പാടിയ വായും
ശീലിച്ചതേ പാലിക്കു
- അഞ്ചിലെ വളയാത്തത് അമ്പതിൽ വളയുമോ
ചെറുപ്പത്തിൽ അനുസരിക്കാത്തത് പ്രായമാകു മ്പോൾ അനുസരിക്കുമോ?
- അടിമേലടിച്ചാൽ അമ്മിയും പറക്കും
തുടർച്ചയായ ഉപദ്രവം ആരേയും വിഷമിപ്പിക്കും.
- അണ്ണാൻ കുഞ്ഞും തന്നാലായത്
നിസ്സാരനും തന്നാലാവുന്നത്
- അന്നരം ചെന്നാലേ കിന്നരം പാടു
ആഹാരം കഴിച്ചാലേ പണി എടുക്കാനാവു
- ആന മെലിഞ്ഞാലും കൊട്ടിലിൽ കെട്ടണം
പണം കുറഞ്ഞാൽ ആഭിജാത്യം വെടിയാമോ
- ആരാന്റെ അമ്മയ്ക്ക് ഭ്രാന്തു വന്നാൽ കണ്ടു, നിൽക്കാൻ രസം
മറ്റുള്ളവർക്ക് ദോഷം വരുന്നത് കണ്ടു രസിക്കുക
- ആരുവാമൊഴി കടക്കുവാൻ ഇപ്പോഴേ തുനിയണോ?
പിന്നീട് ചെയ്യേണ്ട കാര്യത്തിന് ഇപ്പോഴേ കഷ്ട പ്പെടണോ?
- ഇറക്കമുണ്ടെങ്കിൽ ഏറ്റവുമുണ്ട്
ചീത്തസമയം കഴിഞ്ഞ് നല്ലതുവരും
- ആനയ്ക്കും അടിപിഴയ്ക്കും
വലിയവനും അബദ്ധം പറ്റും
- ഈച്ചയ്ക്കെന്തു ഇരുമ്പടിക്കുന്നിടത്ത് സ്ഥാനം
സ്ഥാനമില്ലാത്തിടത്ത് കടക്കരുത്
- ഐകമത്യം മഹാബലം
ഒന്നിച്ചു നിന്നാൽ വൻ ശക്തി
- ഇരിപ്പിടം കെട്ടിയേ പടിപ്പുര കെട്ടാവു
അത്യാവശ്യം ജോലി ആദ്യം ചെയ്യണം
- ആരാൻ്റെ വയ്യാവേലി വാര്യൻ്റെ പുരമുകളിൽ
ഒരാളുടെ കുറ്റത്തിന് ശിക്ഷ വേറൊരാൾക്ക്
- ആശാനക്ഷരമൊന്നു പിഴച്ചാൽ പിഴയ്ക്കും ശിഷ്യന് അമ്പത്തൊന്നു
ഗുരുവിന് ഒരു തെറ്റു പറ്റിയാൽ ശിഷ്യന് വളരെ തെറ്റുകൾ പറ്റിയേക്കാം
- ഇല്ലായ്മ വന്നാലും വല്ലായ്‌മ വരരുത്
ഇല്ലാത്തതിൽ ദുഃഖിക്കരുത്
- ആശാന് പിഴച്ചാൽ ഏത്തമില്ല
അധികാരമുള്ളവന് കുറ്റം ചെയ്താൽ ശിക്ഷ യില്ല
- ആനയെക്കാണാനും വെള്ളഴുത്തോ?
നല്ലതും കാണാൻ കണ്ണില്ല
- ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം
ഐകമത്യം മഹാബലം
- ഉരലിന്റെ ദുഃഖം മദ്ദളത്തോട്
അല്പസങ്കടക്കാരൻ കൂടുതൽ ദുഃഖമുള്ളവനോട് സങ്കടം പറയുക
malayalam pazhamchollukal
Also Read : gk questions in malayalam