കേരളവർമ്മ പഴശ്ശിരാജ – Kerala Varma Pazhassi Raja PSC Notes

ജീവചരിത്രം :-
പഴശ്ശിരാജ (Pazhassi Raja)  (1753-1805)

പഴശ്ശിരാജ ചരിത്രം കുറിപ്പ് മലയാളം

തെക്കേ ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ഉയർന്നുവന്ന മറ്റൊരു ചെറുത്തുനില് പ്രസ്ഥാനമാണ് പഴശ്ശിവിപ്ലവം.

1793-ൽ പഴശ്ശി രാജാവിന്റെ എതിർപ്പിനെ വകവെക്കാതെ അദ്ദേഹത്തിന്റെ അമ്മാവനായ കുറുമ്പനാട്ടു രാജാവിന് ബ്രിട്ടീഷുകാർ കോട്ടയം പ്രദേശത്തെ പാട്ടം പിരിക്കാനുള്ള അവകാശം നൽകി. കോട്ടയത്തെ എല്ലാ നികുതി പിരിവുകളും സ്തംഭിപ്പിച്ചുകൊണ്ട് പഴശ്ശി ബ്രിട്ടീഷുകാർക്കെതിരെ കലാപത്തിനൊരുങ്ങി.

ബ്രിട്ടീഷുകാർ അദ്ദേഹത്തെ ആപൽക്കാരിയായ ശത്രുവായി കണക്കാക്കാൻ തുടങ്ങി. പഴശ്ശി കലാപത്തെ അമർച്ച ചെയ്യുന്നതിനു വേണ്ടി അവർ സൈന്യത്തെ തലശ്ശേരിയിലേയ്ക്കയച്ചു. എന്നാൽ പഴശ്ശിരാജാവ് വയനാടൻ മലകളിലേക്കു പിൻവാങ്ങി ബ്രിട്ടീഷുകാർക്കെതിരെ ഒളിപ്പോരാരംഭിച്ചു. കുറിച്യരുടേയും മറ്റു ഗോത്രവർഗ്ഗക്കാരുടേയും പിന്തുണയോടെ അദ്ദേഹം ബ്രിട്ടീഷ് സേനക്കു കനത്ത പ്രഹരമേല്പിച്ചു. ഇതാണ് ഒന്നാം പഴശ്ശി വിപ്ലവം എന്നറിയപ്പെടുന്നത് (1793-1797) നിരന്തരമായ പരാജയങ്ങളും നാശനഷ്ടങ്ങളും ഏറ്റു വാങ്ങിയ ബ്രിട്ടീഷുകാർ ഒടുവിൽ പഴശ്ശിരാജാവുമായി അനുരഞ്ജനസന്ധിയിലേർപ്പെടാൻ നിർബ്ബന്ധിതനായി. 1797-ൽ ചിറയ്ക്കൽ രാജാവിന്റെ മധ്യസ്ഥതയിൽ ഇരുകൂട്ടരും സമാധാനസന്ധിയിൽ ഒപ്പുവെച്ചു. ‘ഇതുപ്രകാരം പ്രതിവർഷം 8000 രൂപ പഴശ്ശിക്കു അടുതൂണായി ലഭിക്കുകയും ചെയ്തു.

എന്നാൽ ഈ സൗഹാർദ്ദം നീണ്ടുനിന്നില്ല. വയനാട് കയ്യടക്കാൻ ബ്രിട്ടീഷുകാർ നടത്തിയ നീക്കത്തെ പഴശ്ശിരാജ ചെറുത്തു. കുറുമ്പരെയും വയനാട്ടിലെ ഗിരി വർഗക്കാരായ കുറിച്യരെയും നായന്മാരെയും മാപ്പിള മാരെയും അണിനിരത്തിക്കൊണ്ട് പഴശ്ശിരാജ ഒളിപ്പോ രിലൂടെ ചെറുത്തുനിന്നു. കണ്ണോത്ത് ശങ്കരൻ നമ്പ്യാർ, കേതേരി അമ്പുനായർ, എടച്ചന കുങ്കൻ നായർ, കുറിച്ച്യരുടെ നേതാവായ തലക്കൽ ചന്തു എന്നീ പ്രഗത്ഭ പോരാളികൾ പഴശ്ശിയുടെ സഹായത്തിനുണ്ടായിരുന്നു.

ബ്രിട്ടീഷുകാർക്ക് പഴശ്ശി രാജാവിനെ എളുപ്പം കീഴടക്കാനായില്ല. വയനാടൻ കാടുകളിലെ ഒളിത്താവളങ്ങളിലിരുന്ന് പഴശ്ശിരാജാവ് ബ്രിട്ടീഷുകാർക്കെതിരെ പോരാട്ടം തുടർന്നു. ചാരന്മാരുടെ സഹായത്തോടെ ബ്രിട്ടീഷുകാർ പഴശ്ശി രാജയുടെ ഒളിത്താവളം കണ്ടത്തി. ജീവനോടെ ശത്രുവിന്റെ കയ്യിൽ അകപ്പെടാതിരിക്കാൻ 1805 നവംബർ 30ന് അദ്ദേഹം ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ടു (സ്വയം വീരമൃത്യുവരിച്ചു എന്നും പറയപ്പെടുന്നു). ഇത് രണ്ടാം പഴശ്ശി വിപ്ലവം എന്നറിയപ്പെടുന്നു (1800-1805)

പഴശ്ശിരാജ PSC ആവർത്തിക്കുന്ന ചോദ്യങ്ങൾ – PSC Previous Questions about Kerala Varma Pazhassi Raja

  • പഴശ്ശിരാജ ജനനം

3 ജനുവരി 1753
 

  • പഴശ്ശിയുദ്ധങ്ങളുടെ കാലഘട്ടം

1793 -1805

  • ദക്ഷിണേന്ത്യയിൽ ബ്രീട്ടീഷുകാർക്കെതിരെ നടന്ന യുദ്ധങ്ങളിൽ ഏറ്റവും ശക്തമായത്

പഴശ്ശിയുദ്ധം

ഒന്നാം പഴശ്ശിവിപ്ലവം ( പഴശ്ശി കലാപം SCERT )

  • ഒന്നാം പഴശ്ശിവിപ്ലവം നടന്ന കാലഘട്ടം വർഷം ( പഴശ്ശി കലാപം year )

1793-1797

  • ഒന്നാം പഴശ്ശിവിപ്ലവത്തിന്റെ പ്രധാന കാരണം

ബ്രിട്ടീഷുകാരുടെ തെറ്റായ നികുതി പരിഷ്കാരങ്ങൾ

  •   ഒന്നാം പഴശ്ശിവിപ്ലവത്തിന്റെ പ്രധാന കേന്ദ്രം

കണ്ണൂരിലെ പുരളിമല

  • ബ്രിട്ടീഷുകാര്ക്കെതിരായ ചെറുത്തുനില്പ്പിന് പഴശ്ശിരാജ നേതൃത്വം നല്കിയ സ്ഥലം

കണ്ണൂരിലെ പുരളിമല

  • ഒന്നാം പഴശ്ശിവിപ്ലവം അവസാനിപ്പിക്കാൻ പഴശ്ശിഴയ്ക്കും ബ്രിട്ടീഷുകാർക്കും ഇടനിലക്കാരനായി നിന്നത്

ചിറക്കൽ രാജാവ്

രണ്ടാം പഴശ്ശിവിപ്ലവം

  • നാലാം മൈസൂർ യുദ്ധത്തിന്റെ അനന്തരഫലം എന്നറിയപ്പെടുന്നത്

രണ്ടാം പഴശ്ശിവിപ്ലവം

  • രണ്ടാം പഴശ്ശിവിപ്ലവത്തിന്റെ പെട്ടെന്നുണ്ടായ കാരണമെന്ത്

ബ്രിട്ടീഷുകാർ വയനാട് പിടിച്ചെടുക്കാൻ ശ്രമിച്ചത്

  • രണ്ടാം പഴശ്ശിവിപ്ലവത്തിൽ പഴശ്ശി സൈന്യത്തെ നായിച്ചവർ ആരെല്ലാം

എടച്ചേന കുങ്കൻ നായർ, കൈതേരി അപ്പു നായർ, പള്ളൂർ ഏമൻ നായർ, കണ്ണവത്ത് ശങ്കരൻ നമ്പ്യാർ

  • പഴശ്ശിരാജയെ സഹായിച്ച കുറിച്യ നേതാവ്

തലയ്ക്കൽ ചന്തു

  • എടച്ചന കുങ്കൻ, തലയ്ക്കൽ ചന്തു എന്നിവർ പനമരം കോട്ട പിടിച്ചെടുത്ത വർഷം

1802

  • പഴശ്ശി കലാപം നേരിടുന്നതിനായി നിയോഗിക്കപ്പെട്ട സൈനിക മേധാവി

ആർതർ വെല്ലസ്ലി

  • രണ്ടാം പഴശ്ശി വിപ്ലവ സമയത്തെ തലശ്ശേരി സബ് കളക്ടർ

തോമസ് ഹാർവെ ബാബർ

  • പഴശ്ശിരാജയെ പിടികൂടാൻ ആർതർ വെല്ലസ്ലി രൂപീകരിച്ച സൈനിക സംഘം

കോൽക്കാർ

  • പഴശ്ശിരാജയുടെ മരണം

1805 നവംബർ 30

  • പഴശ്ശിരാജ വെടിയേറ്റ് മരിച്ച സ്ഥലം

മാവിലാൻതോട് (വയനാട്, മാനന്തവാടി)

  • പഴശ്ശിരാജയെ കേരളസിംഹം എന്ന് വിശേഷിപ്പിച്ചത് ആര്

സർദാർ കെ.എം.പണിക്കർ

  • കേരളസിംഹം എന്ന പുസ്തകം രചിച്ചത്

സർദാർ കെ.എം.പണിക്കർ

  • പഴശ്ശി സമരങ്ങള് എന്ന പുസ്തകം രചിച്ചത്

കെ.കെ.എൻ. കുറുപ്പ്

  • തലക്കൽ ചന്തു സ്മാരകം സ്ഥിതിചെയ്യുന്നത്

പനമരം

★ പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ മാനന്തവാടി (വയനാട്)
★ പഴശ്ശി മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെകോഴിക്കോട്
★ പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത് എവിടെകണ്ണൂർ

Leave a Comment