(Pandarapatta Vilambaram) തിരുവിതാംകൂർ രാജാവ് മാർത്താണ്ഡവർമ്മ നടത്തിയ പരിഷ്കാരം ഭൂമിയുടെ അവകാശം ദേവസ്വം, ബ്രഹ്മസ്വം, പണ്ടാരവക, ധാനം, എന്നിങ്ങനെ നാലായി തരംതിരിച്ചിരുന്നു. പണ്ടാരവക എന്നാൽ ദൈവത്തിന്റെ വക എന്നാണ് അർഥം. ഭൂരിഭാഗ ഭൂമിയും പണ്ടാരവക ആയിരുന്നു. ദൈവത്തിന്റെ ഭൂമി ഒരു നിശ്ചിത പാട്ടം ഈടാക്കി ആളുകളെ ഏൽപ്പിച്ചിരുന്നു ഭൂമിയിലെ ഫലം എടുക്കാം എന്നല്ലാതെ ഭാഗം വെക്കാനോ വിൽക്കാനോ അനുവാദമില്ലായിരുന്നു. കൂട്ടുകുടുംബത്തിലെ കാരണവൻമാരായിരുന്നു ഈ ഭൂമി കൈകാര്യം ചെയ്തു വന്നിരുന്നത്. കാരണവൻമാരുടെ പക്ഷാഭേതത്തിന് എതിരെ അനന്തരവൻമ്മാർ പ്രശ്നം ഉണ്ടാക്കി കൊണ്ടിരുന്നു. എന്നാൽ ഈ ഭൂമി ദൈവത്തിന്റെ വകയാണെന്ന് കാരണവൻമാരാർ ഒഴിഞ്ഞു മാറി കൊണ്ടിരുന്നു. 186 യിൽ ആയില്യം തിരുന്നാൾ മഹാരാജാവിന്റെ ദിവാൻ ആയിരുന്ന മാധവ റാവു കൊണ്ടുവന്ന പണ്ടാരപാട്ട വിളംബരം വഴി സർക്കാർ വക പാട്ട വസ്തുക്കൾ കുടിയാന് ഒരു നിശ്ചിത തുക ഈടാക്കി ഉടമസ്ഥാവകാശം നല്കി. ഇതോടെ ഭൂമി ഭാഗം വെയ്ക്കാനും വിൽക്കാനും പറ്റി.
pandarapatta vilambaram ആവർത്തിക്കുന്ന ചോദ്യങ്ങൾ
- പണ്ടാരപാട്ട വിളംബരം നടന്ന സമയത്തെ തിരുവിതാംകൂർ രാജാവ് ആരാണ്
ആയില്യം തിരുന്നാൾ
- പണ്ടാരപാട്ട വിളംബരം നടപ്പിലാക്കിയ ദിവാൻ ആരാണ്
ടി. മാധവറാവു